തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. എംടെക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് / ബിഇ അല്ലെങ്കിൽ എംസിഎ / എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ് / ഐടി) ആണ് യോഗ്യത. ഡാറ്റാബേസ് ആർക്കിടെക്റ്റ് അല്ലെങ്കിൽ സിസ്റ്റം ആർക്കിടെക്റ്റ് ആയി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 57,747 രൂപ. താൽപര്യമുള്ളവർ നവംബർ 15 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.  

About Author

admin

Leave a Reply

Your email address will not be published. Required fields are marked *