തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഡിബിറ്റി നിദാൻകേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മോളിക്യുലാർ ടെക്നിക്കൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവർക്കും ലൈഫ് സയൻസിൽ പിഎച്ച്ഡി ഉള്ളവർക്കും (ഡിഎൻഎ ഐസൊലേഷൻ, പിസിആർ, സാൻജർ, സീക്വൻസിംഗ്, എൻജിഎസ്, എംഎൽപിഎ) അപേക്ഷിക്കാം. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജനറ്റിക്സിൽ പിഎച്ച്ഡിയും മോളിക്യുലാർ ഡയഗ്നോസിസ് ഓഫ് ജെനടിക് ഡിസോർഡറിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ബയോ ഇൻഫോർമാറ്റിക്സ് അനാലിസിസ് ഓഫ് എൻജിഎസ് ഡാറ്റയും അഭിലഷണീയം. പ്രായപരിധ് 45 വയസ്. പ്രതിമാസ വേതനം 42,000 രൂപ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.
Related Posts
സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് ഒഴിവ്
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ്
November 7, 2024
വാക് ഇൻ ഇന്റർവ്യു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ലബോറട്ടറി ടെക്നിഷ്യനെ താത്കാലികമായി നിയമിക്കുന്നതിന് ഡിസംബർ 5ന് രാവിലെ
November 30, 2024
കരാർ നിയമനം
നാഷണൽ ആയുഷ് മിഷൻ കേരളത്തിൽ കണ്ടന്റ് എഡിറ്റർ / റൈറ്റർ കരാർ അടിസ്ഥാനത്തിൽ
November 30, 2024
ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37400-79000), ഓഫീസ് അറ്റൻഡന്റ് (23000-50200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ
November 30, 2024