കേരള സർക്കാർ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാനേജ്‌മെന്റ്, അക്കദമിക് അസിസ്റ്റന്റ് ഇൻ ട്രാവൽ ആന്റ് ടൂറിസം, അക്കാദമിക് അസിസ്റ്റന്റ് ഇൻ കോമേഴ്‌സ് ആന്റ് അക്കൗണ്ടൻസി തസ്തികകളിൽ താത്കാലിക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിവരങ്ങളും www.kittsedu.org യിൽ ലഭ്യമാണ്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ഡിസംബർ 16നകം ലഭിക്കണം.