കിറ്റ്‌സ് ഹെഡ് ഓഫീസിൽ ഗസ്റ്റ് ഫാക്കൽറ്റി /അക്കാദമിക് അസിസ്റ്റന്റ്

കിറ്റ്‌സ് ഹെഡ് ഓഫീസിൽ ഗസ്റ്റ് ഫാക്കൽറ്റി /അക്കാദമിക് അസിസ്റ്റന്റ്

 കേരള സർക്കാർ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാനേജ്‌മെന്റ്, അക്കദമിക് അസിസ്റ്റന്റ് ഇൻ ട്രാവൽ ആന്റ് ടൂറിസം, അക്കാദമിക് അസിസ്റ്റന്റ് ഇൻ കോമേഴ്‌സ് ആന്റ് അക്കൗണ്ടൻസി തസ്തികകളിൽ താത്കാലിക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിവരങ്ങളും www.kittsedu.org യിൽ  ലഭ്യമാണ്.  യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ഡിസംബർ 16നകം ലഭിക്കണം.

Read More
 ലൈബ്രറി അറ്റൻഡന്റ്

ലൈബ്രറി അറ്റൻഡന്റ്

തിരുവനന്തപുരം മുട്ടത്തറ സി-മെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ലൈബ്രറി അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് യോഗ്യത. 50 വയസ് കവിയരുത്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും വയസും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 19ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in.

Read More
 ടെക്‌നിക്കൽ ഓഫീസർ നിയമനം

ടെക്‌നിക്കൽ ഓഫീസർ നിയമനം

കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ജനുവരി 15നകം ലഭിക്കണം.

Read More
 ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത വ്യാകരണ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 25ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Read More
 എഡ്യുക്കേറ്റർ ഒഴിവ്

എഡ്യുക്കേറ്റർ ഒഴിവ്

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികകളിക്ക് അപേക്ഷ ക്ഷണിച്ചു.  കരാർ അടിസ്ഥാനത്തിലാണ് നിയമനം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26നു വൈകിട്ട് 5 മണി;വിശദവിവരങ്ങൾക്ക്: 8281098863 / https://kscsa.org.

Read More